New York

Call Us : +1 (516) 589-0669

61- KripaPravaham

- KripaPravaham

by

Sathish menon

on

ബ്രഹ്മ തീരത്ത് അണയുവാനായ്, കൃഷ്ണാ

മാനസ യവനിക ഉയർത്തി നിർത്തി, ഞാൻ

സുന്ദര സുദർശന ബോധമുണർത്തി

ചാരുസ്വരൂപാ  നീ വരുകയെൻചാരേ

 

മൃദുഹാസ ശോഭയിൽ വിലയിയ്ക്കുവാനായ്

ചിത്തത്തിനുത്തമ വഴിവിളക്കായ് നീ

വനസുമഭൂഷിത മധുസൂദനാ, ഹരേ

ഹൃദയേ  നീ നിത്യം നിറഞ്ഞു നിൽപ്പൂ

 

നിന്നിലായ് മാനസം ചേർന്നലിയുമ്പോൾ

ജീവിതം ധന്യമായ് ആത്മസാഫല്യമായ്‌

നിൻ കൃപാവർഷപ്രവാഹത്തഴുകലിൽ

ഞാനലിഞ്ഞില്ലാതെ  നീ മാത്രമായി