മങ്ങിയ പുഷ്പത്തിൻ മായാ പ്രകാശമേ
കാരുണ്യ മൊഴുകുന്ന ഹൃദയമുണ്ടെങ്കിൽ
കരിഞ്ഞ പൂക്കളും വെളിച്ചം പകരും
നന്മകൾ കാണുവാൻ സന്മനസ്സുണ്ടെങ്കിൽ
കാണാത്ത കൺകളും സ്നേഹം പകരും
നന്മകൾ കാണുവാൻ സന്മനസ്സുണ്ടെങ്കിൽ
കാണാത്ത കൺകളും സ്നേഹം പകരും
സ്നേഹം പകരും
കണ്ണിലൊന്നും ഒരു ലോകവുമില്ലാതെ
കയ്യിൽ പുഷ്പവുമായ് വന്നൊരു പൈതലേ
തൻ ഇരുളിലും വെളിച്ചമേകാനായി
സ്നേഹ ദീപങ്ങൾ നീട്ടുന്ന ശ്രീ ദേവി
പുണ്യത്തിടമ്പേ നമിയ്ക്കുന്നു നിന്നേ
സ്നേഹ ദീപങ്ങൾ നീട്ടുന്ന ശ്രീ ദേവി
പുണ്യത്തിടമ്പേ നമിയ്ക്കുന്നു നിന്നേ
നമിയ്ക്കുന്നു നിന്നേ
നേടിയതെല്ലാം അനുഗ്രഹ വരദാനം
അറിയാതെ പോകുന്ന മാനവ ജീവിതം
ജ്ഞാനാഞ്ചനത്തിൽ മിഴികൾ എഴുതി
ചരാചര പ്രേമം കാണുവാനായി
കാരുണ്യ തീർത്ഥമായ് പെയ്‌തിറങ്ങൂ നീ
ചരാചര പ്രേമം കാണുവാനായി
കാരുണ്യ തീർത്ഥമായ് പെയ്‌തിറങ്ങൂ നീ
പെയ്‌തിറങ്ങൂ നീ
ഗന്ധം അറിയാത്ത നിഷ്കളങ്കതയുടെ
മുന്നിൽ നാം തോറ്റുപോയ് നാളുകളിൽ
ഒന്നുമില്ലാത്തവൾ തന്ന കൺതുറപ്പിൻറെ
നിർമ്മല തീനാളിൽ മായുന്നു പാപങ്ങൾ
നമ്മുടെ ഉള്ളിലെ ഞാൻ എന്ന ഭാവങ്ങൾ
നിർമ്മല തീനാളിൽ മായുന്നു പാപങ്ങൾ
നമ്മുടെ ഉള്ളിലെ ഞാൻ എന്ന ഭാവങ്ങൾ
ഞാൻ എന്ന ഭാവങ്ങൾ