New York

Call Us : +1 (516) 589-0669

606- Amme Narayana

- Amme Narayana

by

Krishna kripa

on

October 16, 2026
Saveri
അമ്മേനാരായണ ദേവി നാരായണ 
ലക്ഷ്മി നാരായണ ഭദ്രേ നാരായണ
ധീയിൽ തളിർക്കും  ആത്മജ്യോതിസ്സായ്
പ്രണവമന്ത്രത്തിൻ   ഓങ്കാര  ധ്വനിയായ്
അഖിലാണ്ഡമണ്ഡല  ശാശ്വത ശാന്തിയായ്
നിർമ്മല നിരുപമ സൗന്ദര്യ ലക്ഷ്മിയായ്
കനിവോടെ തൊട്ടിപ്പാൾ വാഴും കാർത്യായനി
അനുദിനം ദേവിയേ  കണ്ടു കൈതൊഴുന്നേൻ
(chorus)
 അമ്മേനാരായണ ദേവി നാരായണ 
ലക്ഷ്മി നാരായണ ഭദ്രേ നാരായണ
മംഗള ഐശ്വര്യ ദീപമായ് വിളങ്ങും
തേടാതെ കിട്ടിയ അസുലഭ  ശ്രീ നിധേ
സകല ചരാചര  ആശ്രിതവത്സലേ
പ്രപഞ്ചത്തിന്നാധാരം നീയേ മഹേശ്വരീ
അണയാത്ത ദീപമായ് തൊട്ടിപ്പാൾ വാഴും
നിൻ പാദാംബുജം കൈക്കൂപ്പി  തൊഴുന്നേൻ
 (chorus)
 അമ്മേനാരായണ ദേവി നാരായണ
ലക്ഷ്മി നാരായണ ഭദ്രേ നാരായണ
 അഴലാം  ആഴിയിൽ ആഴ്ന്നു താഴുമ്പോൾ
കടമിഴിയാലൊന്നുഴീയണേ, ഭഗവതീ
കാരുണ്യ സാന്ദ്രയാം തൊട്ടിപ്പാൾ മഹാമായേ
വന്ദിച്ചു ഭക്തിയാൽ തൃപ്പാദം തൊഴുന്നേൻ
ഞാൻ തൃപ്പാദം തൊഴുന്നേൻ