രാധയായ് അറിഞ്ഞില്ലാ…
താൻ വെറുമൊരു ഗോപികയെന്നോ…
കാൽത്തള കൊഞ്ചിയ നേരം…
അവൾ നിൻ ജീവനെന്നോർത്തോ…
കാൽത്തള കൊഞ്ചിയ നേരം…
അവൾ നിൻ ജീവനെന്നോർത്തോ…
യമുനതൻ അലകളിൽ ഉരുകിയ പ്രണയം…
നീയറിയാതെ പോയോ മാധവാ…
നിൻ ലീലകൾ കാട്ടിയ മായകൾ ഒന്നും…
നിൻ ലീലകൾ കാട്ടിയ മായകൾ ഒന്നും…
അവളറിയാതെ പോയോ മാധവാ…
തൻ പ്രാണനെപ്പോൽ പ്രണയിക്കാൻ…
ഈ മണ്ണിൽ ആരുമില്ലെന്ന സത്യം…
ഉണർന്നു
രാധ മാഞ്ഞു പോയൊരു… വിരഹ നിഴലായി…
മാധവന്റെ നെഞ്ചിലെ നോവായ്…
ഓർമ്മയായ് ശ്യാമമേഘമായി..