കലാസൃഷ്ടിLink(AI) Raga -SREE
അറിയാതെ തളിരിടും സുന്ദര സ്വപ്നമേ, നിൻ
കല്പനാ വൈഭവം വിസ്മയം വിചിത്രം
കനവുകളേ നിങ്ങൾക്കെന്തു ചേതം, എന്നിൽ
സങ്കല്പ ലോകം കതിർ ചൂടി നിന്നാൽ
ഒരുനാൾവരും എന്നിൽ കനവുകൾ മുറിയാതെ
അന്നു ഞാൻ അറിഞ്ഞിടും നിത്യവസന്തം
ഭാവമണ്ഡലത്തിൽ ഞാൻ പുടവകൾ ചാർത്തിടും
അന്നു ഞാൻ കാണും പൂർണ്ണ ചന്ദ്രോദയം
കനവുകളാൽ നെയ്ത എൻ ആത്മഭാവം
കാവ്യമായ് വിരലിൽ വഴുതി വീണു
കലികാലമേ, നിനക്കില്ലേ കലാബോധം ?
രചിയ്ക്കുനീ സുന്ദര അനശ്വര കലാസൃഷ്ടി
KrishnaKripa 01-29-22