കണ്ണാ നിന്നെ അറിവതിനായി
ഇന്ദ്രിയമെന്തിന് വേറെ – എനിക്ക്
ഇന്ദ്രിയമെന്തിനുവേറെ
കണ്ണാ നീയെൻ പാലകനായാൽ
ആശ്രയ മെന്തിനുവേറെ – ഭൂവിൽ
ആശ്രയമെന്തിനുവേറെ
അന്ധനെനിക്കെൻ അകതാരിൽ
വിശ്വസ്വരൂപം കാണാം സതതം
വിശ്വസ്വരൂപം കാണാം
സത്യസ്യ സത്യമാം നിൻ പ്രഭാപൂരം
നിത്യമെനിക്കെൻ വഴിവിളക്കായി
എന്നും ഞാൻ എത്തുമീ ശ്രീകൃഷ്ണ കോവിലിൽ
കാണുന്നു നിൻരൂപം അകമിഴിയിൽ
കാർമുകിൽ വർണാ കരുണാസനനേ
എന്നന്ധത പോലും നിൻ ദാനമല്ലോ