New York

Call Us : +1 (516) 589-0669

585- Ragalola

- Ragalola

by

Krishna priya

on

October 16, 2026
Madhu
ശ്യാമമേഘമായ് പെയ്യുമീ രാധതൻ വിരഹം.
ശ്യാമവർണ്ണന്റെ മാറിൽ വീഴും പ്രണയകാവ്യം..
നോവിലുരുകുമീ രാധതൻ വിരഹതാപങ്ങൾ… 
അമൃതവർഷിണിയായ് പെയ്യുമീ മധുരരാവ് 
യമുനാധാരയായ് ഒഴുകുമീ രാധതൻ കനവ്…
കണ്ണന്റെ മാനസത്തിൽ ചേരുമീ മധുരനിനവ്
നെഞ്ചിലെ നോവുകൾ ഒക്കെയും മായ്ച്ചിടുവാൻ…
കണ്ണന്റെ അധരത്തിൻ മുരളീരവങ്ങൾ…
ശ്യാമരാധേ നീയാത്മ രാഗധാരയായ്…
മാധവന്റെ ജീവനിലെയീ അമൃതവർഷധാര.
പ്രാണനിലലിഞ്ഞു ചേരും പ്രണയവർണ്ണമായ്… 
രാഗലോലമായി മാറ്റിടും പ്രപഞ്ചം…