ഹരന്റെ മിഴികളിൽ ഹരിതൻ പ്രകാശവും,
ഹരിയുടെ ചിന്തയിൽ ഹരന്റെ ധ്യാനവും,
ഇരുവരും ഒന്നാകും പരമാനന്ദ ലയം,
വിശ്വപ്രേമത്തിൻ ദിവ്യമാം ഗീതവും…
ചന്ദ്രശേഖരൻ തൻ പ്രിയ നെഞ്ചകം,
മാധവൻ കാത്തു സൂക്ഷിക്കും നിധിയായ്..
. ഹൃഷീകേശൻ തൻ അഖില അന്തരംഗവും
, ഭൂതനാഥന്റെ കൈകളിൽ മലരായ്…
ഡമരു നാദത്തിൽ മുരളീരവം ലയിപ്പൂ
ശംഖൊലി തന്നിൽ പ്രണവം തിളങ്ങൂ,
ഹരി തൻ താലോലമാം തിരുനൃത്തത്തിൽ,
ഹരൻ തൻ താണ്ഡവ ലയമുണരൂ.
മമ്മിയൂരീശൻ തൻ തിരുനട തന്നിലും
, ഗുരുവായൂരപ്പൻ ചാരത്തു നിന്നും
ഹരിഹര ഭാവങ്ങൾ ഒന്നാകും നേരം,
അഖിലാണ്ഡ ബ്രഹ്മാണ്ഡമാകെ ഉണരൂ.