New York

Call Us : +1 (516) 589-0669

575-Nritha Lahari

- Nritha Lahari

by

Krishna priya

on

October 15, 2026

 പല്ലവി
കുറുന്നിരകൾക്കൊപ്പമാടും മയിൽപ്പീലി തൻ ലാസ്യഭംഗിയും,
കണ്ണുകൾക്കൊപ്പമാടും നിൻ പുരികക്കൊടി ചാരുതയും!
ഹരി ഹരി പ്രഭോ! നിൻ നൃത്തലഹരിയിൽ ഞാൻ ലയിപ്പൂ…
 അനുപല്ലവി
ചുണ്ടുകൾക്കൊപ്പമാടും നിൻ മന്ദഹാസ മണിമുത്തും,
കവിളിണകൾക്കൊപ്പമാടും നുണക്കുഴി തൻ മാധുര്യവും!
(ഹരി ഹരി പ്രഭോ! നിൻ നൃത്തലഹരിയിൽ ഞാൻ ലയിപ്പൂ…)
 ചരണങ്ങൾ

1. കർണ്ണങ്ങൾക്കൊപ്പമാടും കുഞ്ഞുകാതിൻ കുണ്ഡലവും,
പാദങ്ങൾക്കൊപ്പമാടും നിൻ പൊൻമണി ചിലങ്കകളും!
(ഹരി ഹരി പ്രഭോ! നിൻ നൃത്തലഹരിയിൽ ഞാൻ ലയിപ്പൂ…)
2. ചിലങ്കകൾക്കൊപ്പമാടും അമ്മ യശോദ തൻ ഉള്ളങ്ങളും,
കുറുമ്പുകൾക്കൊപ്പമാടും ചുണ്ടിലെ വെണ്ണക്കഷണങ്ങളും!
(ഹരി ഹരി പ്രഭോ! നിൻ നൃത്തലഹരിയിൽ ഞാൻ ലയിപ്പൂ…)
3. വെണ്ണയ്ക്കൊപ്പം ആടുമീ ഗോപിക തൻ ആനന്ദവും,
ഓർമ്മയിൽ വെണ്ണയായുരുകി ഞാൻ ലയിപ്പൂ കണ്ണാ!
(ഹരി ഹരി പ്രഭോ! നിൻ നൃത്തലഹരിയിൽ ഞാൻ ലയിപ്പൂ…)