New York

Call Us : +1 (516) 589-0669

574-Kanmaniyodu

- Kanmaniyodu

by

Saraswathi krishnan kutti

on

October 15, 2026
പുത്തരി പായസം ഉണ്ണാൻ വാ
പൂവട നേദ്യം കഴിക്കാൻ വാ
പൂത്തുമ്പി തുള്ളി കളിക്കാൻ വാ
എന്നുണ്ണിക്കണ്ണാ നീ വേഗം വാ
ഗോപൻ നിൻ തോഴൻ വന്നല്ലോ
ഗോപിക  രാധികയെത്തിയല്ലോ
എന്തിത്ര താമസം കണ്ണനാമുണ്ണി
എന്നോട് ഇന്ന് പിണക്കമാണോ?
വനഭോജനത്തിനു പോകേണ്ടേ
വഴിനീളെ പാടി നടക്കേണ്ടെ?
പൂത്തുലഞ്ഞാടും വൃന്ദാവനത്തിൽ
കൂട്ടുകാരൊത്താടി നടക്കേണ്ട?
യമുനതൻ തീരത്ത് പോകേണ്ടെ
രാസ ക്രീഡയി ന്നാ ടേണ്ടേ ?
വള്ളിക്കുടിലിൽ നിൻ സുന്ദരിമാരെ
കണ്ണാ, അണിയിച്ചൊരുക്കേണ്ടേ ?