New York

Call Us : +1 (516) 589-0669

573-Gurupavanapuresha

- Gurupavanapuresha

by

Krishna kripa

on

October 15, 2026
Kavita
മുരളീധരാ ഗോപാലാ
മുകുന്ദാ മുകുന്ദാ ജയനാഥാ
അടിയന്റെ ഹൃദയത്തിൽ വാഴാൻ
ഒരു ജന്മം കൂടി തരുമോ
കൃഷ്ണാ ഗുരുപവനപുരേശാ
കണ്ണാ നിൻ ചരണങ്ങളിൽ വീണ്
കണ്ണീരിലലിയുവാൻ മാത്രം
കരുണാമയേ നിന്റെ അരികിൽ
ഒരു ജന്മം കൂടി തരുമോ
കൃഷ്ണാ ഗുരുപവനപുരേശാ
 
മണിമാറിലണഞ്ഞു കിടക്കാൻ
ഒരു പൂവിൻ ചിറകായ് മാറാൻ
മധുവാർന്ന   സ്നേഹം അറിയാൻ
ഒരു ജന്മം കൂടി തരുമോ
കൃഷ്ണാ ഗുരുപവനപുരേശാ
ഗോപാലക നിന്റെ തിരുമെയ്യ്
തഴുകുന്ന മയിലിൻ പീലിയായ്
നിൻ കൂടെപ്പിറപ്പായ് വളരാൻ
ഒരു ജന്മം കൂടി തരുമോ
കൃഷ്ണാ ഗുരുപവനപുരേശാ
വൃന്ദാവന വീഥിയിലൂടെ
നിന്നോടു ചേർന്നു നടക്കാൻ
ആ പാദമുദ്രകൾ കാണാൻ
ഒരു ജന്മം കൂടി തരുമോ
കൃഷ്ണാ ഗുരുപവനപുരേശാ
ജന്മമെനിക്കിനിയുണ്ടെങ്കിൽ
കണ്ണാ  തിരു വൃന്ദാവനികയിൽ
പുൽക്കൊടിയായ് പിറവിയെടുക്കാൻ
എന്നിൽ നീകൃപയേകീടേണേ
കൃഷ്ണാ ഗുരുപവനപുരേശാ
ആ വൃന്ദാവനിയിലെ ഗോപി
ഗോപന്മാർക്കിടയിലെനിക്കും
നിന്നൊപ്പം ലീലകളാടാൻ
ഒരു ജന്മം കൂടി തരുമോ
കൃഷ്ണാ ഗുരുപവനപുരേശാ
കൃഷ്ണാ നിൻ ഭക്തരിൽ ഒരാളായ്
നിൻ നാമം   നിത്യം ജപിയ്ക്കാൻ
ഈ ജന്മം സമർപ്പിച്ചു ഞാൻ
ഒരു ജന്മം കൂടി തരുമോ
കൃഷ്ണാ ഗുരുപവനപുരേശാ
ഒരു ജന്മം കൂടി തരുമോ
കൃഷ്ണാ ഗുരുപവനപുരേശാ