കാത്തിരുന്നെൻ രാധേ നിൻ ഹൃദയതാളം
കേട്ടിരുന്നെൻ യമുനാ തീരത്തോളം
പ്രണയചന്ദ്രിക പെയ്യുമീ കുളിരലയിൽ
അണയാൻ കൊതിപ്പൂ മനം നിൻ നിഴലിൽ
നീക്കിയെൻ യവനിക പൊൻതിങ്കളായ് നീ
അരികിൽ വിടർന്നൊരു സുമസൗരഭമായി
ഗംഗയിൽ നീരാടി വരും തെന്നലായ് ഞാൻ
തരുമഭയം ഞാൻ എൻ നീലവിരിമാറിൽ
മാറിയ വേളയിൽ നീ അലസലോലയായ്
തളർന്നാഴ്ന്ന വേളയിൽ നീ ലജ്ജയാലും
മാറോടണച്ചുടൻ മാറ്റാം നിൻ വിരഹം
തീരാത്ത പ്രണയമീ ജന്മസാഫല്യം