എന്നു കാണും ഞാൻഎ ന്നു കാണും രാമനെ മാനസ ദേവനായി
എന്നു ഞാൻ എന്നു ഞാൻ എന്നു ഞാൻ എത്തുമീ ലോകാഭിരാമന്റെ സന്നിധിയിൽ
വീണ്ടും ലോകാഭിരാമന്റെ സന്നിധിയിൽ
എന്നിനി കാണും ഞാൻ എന്നിനി കാണും ഞാൻ രാമന്റെ മംഗ ള രൂപത്തെയും
എന്നും പതിവായി കാണുന്ന സീതാസമേതന്റെ ശ്യാമള വിഗ്രഹത്തെയും
വീണ്ടും സീതാസമേതന്റെ ശ്യാമള വിഗ്രഹത്തെയും
എന്നെപ്പോലെ തന്നെ രാമനുമുണ്ടാവോ ഭക്തരെ കാണുവാനുള്ള മോഹം
രാഘവാ എന്നൊരാർദ്രമായുള്ളൊരാ ഭക്തന്റെ ഉൾവിളി കേൾക്കാൻ മോഹം
വീണ്ടും ഭക്തന്റെ ഉൾവിളി കേൾക്കാൻ മോഹം
കേൾക്കാൻ മോഹം
ചാപമേന്തിച്ചെന്നു ദണ്ഡകാരണ്യത്തിൽ താപസർ തങ്ങളെ രക്ഷിച്ച പോലെ
ശ്രീരാമാ നിൻ കൃപയാകും കുടക്കീഴിൽ ഞങ്ങളെ കാത്തു രക്ഷിക്കയില്ലേ
ഇന്നു ഞങ്ങളെ കാത്തു രക്ഷിക്കയില്ലേ