നിത്യ വസന്തമാം വൃന്ദാവനത്തിലെ
സുന്ദര മന്ദാര പുഷ്പങ്ങളേ, നിങ്ങൾ
തിരുവനമാലയിൽ ചേർന്നീടുമോ, നിത്യം
അരികിലായി എത്തുമ്പോൾ അണിയിയ്ക്കുവാൻ, കൃഷ്ണാ
നിൻ തിരുമേനിയിൽ അണിയിയ്ക്കുവാൻ
കളമുരളീരവം കാതിൽ മുഴങ്ങവെ
കുവലയ നയനാ നീ മിഴിയിലായ് തെളിയവെ
കരുണതൻ ശ്രുതിലയ സംഗീതം ധാരയായ്
ഒഴുകി എൻ മനസസ്സരസു നിറഞ്ഞിടും
എൻ ചിന്തകൾക്കെന്നും ചേക്കേറിടുവാനായ്
നിൻ സ്നേഹമണ്ഡലം വിട്ടൊരേടമില്ല
എന്നിലെ ഞാനായ നിന്നെയും കാത്ത്
ആത്മസൗന്ദ്യര്യത്തിലാറാടി നില്കും