New York

Call Us : +1 (516) 589-0669

57-Akaramo

- Akaramo

by

Sathish menon

on

സുസ്‌മൃതി  സിരകളിൽ പടരുമ്പോൾ, മാധവാ

സ്പഷ്ടഭാവം വിടരും അംഗുലീയാഗ്രത്തിൽ

സഹസ്ര ജന്മാർജ്ജിത പുണ്യമായ് പൂക്കണേ

സൃഷ്ടി വൈഭവത്തിൻ ഉത്തമ ധാമമേ

 

മനതാരിൽ കനലുകൾ കവിതയായ് വിരിയുമ്പോൾ

മൗനം അലസമായ് വരികളിൽ വിലസുന്നു

മോഹനാ മധുരമാം മുരളീരവം കേട്ടു

മാകന്ദശാഖികൾ പൂത്തുതളിർത്തിടും

 

അകലുവാൻ വയ്യ നിൻ തിരുചരണങ്ങളെ

അടിയന്റെ ആത്മാവിൻ അവതാരമേ

നിന്നിലുപരിയൊരു സ്വർഗ്ഗമില്ലാ, പ്രഭോ!

നീതാൻ പ്രപഞ്ചവും സർവസ്വവും

മാകന്ദം = തേൻമാവ്