New York

Call Us : +1 (516) 589-0669

561-Snehatheeram

- Snehatheeram

by

Sathish menon

on

ദേവസംഗീതധ്വനി മുഴങ്ങീടുന്ന
ദിവ്യ മന്ദിരമാണെൻ ഹൃദന്തം
ആത്മാനുഭൂതിയിൽ ആറാടിയെത്തുന്ന
ആത്മചൈതന്യമീ കോവിലിൻ കാതൽ
 
 
 ധർമ്മക്ഷേത്രമാം മാമക ഹൃത്തിലെ
മർമ്മം, സത്യവും,  ധർമ്മവും കവചമായ്
ശാന്തമായ് ഒഴുകീടും യമുനയായ് മാറുമ്പോൾ
ശാശ്വത ശാന്തിയായ് സ്നേഹതീരം
 സാരസ്യസ്പന്ദന ഹൃദയത്തുടിപ്പുകൾ
സഹസ്രദളപദ്മമായ് ഇതളിട്ടീടവേ
ജ്ഞാനചക്ഷുസ്സിൻ വീക്ഷണശക്‌തിയാൽ
ജ്ഞാനപ്പൊരുളിനെ തിരിച്ചറിയുന്നു, ഞാൻ