1. നീലക്കടമ്പിലെ ഊഞ്ഞാൽ തണലിലും
2. നിൻ കാൽച്ചിലമ്പൊലി കേൾക്കാൻ കൊതിച്ചു ഞാൻ
3. പീലിത്തിരുമുടി ചായ്ച്ചെന്റെ മാറിലായ്
4. ലീലകൾ ആടിയ നാളുകൾ ഓർത്തു ഞാൻ
5. കാളിന്ദി തൻ നനവുള്ള മണൽത്തരികളിൽ
6. നാമന്ന് കോറിയ ചിത്രങ്ങൾ മാഞ്ഞുവോ?
7. ഗോപാലബാലന്റെ മായാ വിലാസത്തിൽ
8. ഗോപികമാരെല്ലാം മനം മറന്നാടവേ
9. എന്നിലെ പ്രാണനെ നീ കവർന്നെങ്കിലൂം
10. എന്നെ മറന്നത് താങ്ങാൻ കഴിയുമോ?
11. കാർത്തിക സന്ധ്യകൾ മാഞ്ഞുപോയീടുന്നു
12. കണ്ണീരിൽ എൻ മിഴികൾ കലങ്ങിടുന്നു
13. വൃന്ദാവനത്തിലെ പൂക്കൾ കൊഴിഞ്ഞുപോയ്
14. വേണുവിൻ നാദവും നിലച്ചുപോയോ?
15. ഒന്നു ചേരുവാൻ ഇനി ജന്മങ്ങൾ വേണമോ?
16. ഉത്തരമേകൂ നീ എൻ പ്രിയനേ!