New York

Call Us : +1 (516) 589-0669

553-Nidhin

- Nidhin

by

Krishna kripa

on

October 15, 2026
Chenchuritti
മായാത്ത പുഞ്ചിരി മായാത്ത ഓർമ്മയും
മായുകില്ലൊരിയ്ക്കലും നിൻ സ്നേഹനാമവും!
വിഷ്‌ണു  പാദത്തിൽ ലയിച്ചൂ  നിധിൻ   നീ
കൃപാമൃതവർഷമായ് വാഴുന്നു നിത്യവും.
 
ശരീരം   ത്യജിച്ചാലും ആത്മാവുമെപ്പോഴും
അമൃതത്വമടയുന്നു ഗീതതൻ വാക്യമാം!
ജനിമൃതി  മായകൾ വെറുമൊരു നാടകം
ജഗദീശൻ തന്നുടെ തിരുനടമാടകം.
 
സനാതന ധർമ്മത്തിൻ പാതയിൽ നിത്യവും
ജഗത്തിനു  നൽകിയ നന്മതൻ മാതൃക!
കർമ്മങ്ങൾ തീർത്തു നീ മടങ്ങിയ യാത്രയിൽ
ഈശ്വര  സാന്നിധ്യം സാന്ത്വനമായ് കൂടെ
 
ഇന്നലെ നീയെങ്കിൽ നാളെ ഞാനെന്നുമേ
മാറാത്ത സത്യമീ ജീവിത യാത്രയിൽ
ശാന്തി തൻ തീരത്തു കാണാം നമുക്കന്ന്
നിത്യമാം സത്യത്തിൻ സ്നേഹത്തണലിൽ