അമ്പാടി പൊന്നേ ഉറങ്ങൂ നീയെൻ
ഉണ്ണിക്കണ്ണാ കണ്മണി പൂവേ
അമ്പാടി പൊന്നേ ഉറങ്ങൂ നീയെൻ
ഉണ്ണിക്കണ്ണാ കണ്മണി പൂവേ
താരാട്ടു പാടുവാൻ അമ്മയുണ്ടല്ലോ
കണ്ണാ നീ കണ്ണുകൾ പൂട്ടി ഉറങ്ങൂ
താരാട്ടു പാടുവാൻ അമ്മയുണ്ടല്ലോ
കണ്ണാ നീ കണ്ണുകൾ പൂട്ടി ഉറങ്ങൂ
അമ്പാടി പൊന്നേ ഉറങ്ങൂ നീയെൻ
ഉണ്ണിക്കണ്ണാ കണ്മണി പൂവേ
നവനീതം കൈയ്യിൽ തരാമെന്നോരോ
കഥകൾ പാടിടാം മയങ്ങൂ നീ മെല്ലേ
നവനീതം കൈയ്യിൽ തരാമെന്നോരോ
കഥകൾ പാടിടാം മയങ്ങൂ നീ മെല്ലേ
ചിലമ്പണി പാദങ്ങൾ അനങ്ങാതെ നീ
കാർമുകിൽ വർണ്ണാ കണ്ണിണ പൂട്ടൂ
ചിലമ്പണി പാദങ്ങൾ അനങ്ങാതെ നീ
കാർമുകിൽ വർണ്ണാ കണ്ണിണ പൂട്ടൂ
നിദ്രയോ നിന്റെ മിഴിത്തുമ്പിൽ വന്നു
ചെമ്മേമയങ്ങൂ നീ ഓമനക്കുഞ്ഞേ
പാവനമായിന്റെ മാറിൽ ചാഞ്ഞു നീ
സ്വപ്ന ലോകത്തു പോയ് മറയൂ
പാവനമായിന്റെ മാറിൽ ചാഞ്ഞു നീ
സ്വപ്ന ലോകത്തു പോയ് മറയൂ
കണ്ണാരെ കണ്ടു പുണർന്നിടാം മോനേ
താമസിക്കാതെ ഉറങ്ങെൻ പ്രാണൻ
കണ്ണാരെ കണ്ടു പുണർന്നിടാം മോനേ
താമസിക്കാതെ ഉറങ്ങെൻ പ്രാണൻ
അമൃതേ എൻ മാറോടു ചേർന്നെന്നുമെൻ
ഓമനക്കണ്ണാ നീ മിഴികൾ പൂട്ടൂ
കൈകാലിളക്കാതെ മെല്ലെയുറങ്ങൂ
കണ്ണേ കൺപീലി പൂട്ടി ഉറങ്ങൂ
അമൃതേ എൻ മാറോടു ചേർന്നെന്നുമെൻ