
Tatwamaci
തത്ത്വമസി (S+)Link(Mayamalavagawla)
Link (Audio song)
Link (explanation of the Krithie)
പരമ പാവന ശബരിമാമല വാഴും
ഹരിഹര പുത്രാ ധർമ്മ ശാസ്താവേ
ദിവ്യമാം നിൻ രൂപം തേടി ഞാനെങ്കിലും
വേദാന്ത സാരത്തിൽ നീയല്ലേ ഞാൻ ?
മാനസഖൃതമൊന്നായ് ഉരുക്കിയൊഴിച്ചെൻറെ
മേനിയാം നാളികേരത്തിലടച്ചു ഞാൻ
നേദിയ്കാം അയ്യപ്പാ തിരുസന്നിധിയിൽ
കോവിലായ് മാറും ഞാൻ, പ്രതിഷ്ഠ നീയും
തിരുദർശനത്തിനായ് കൈകൂപ്പി നിൽക്കവേ
വിഗ്രഹം ഞാനായി മാറുന്നുവോ! ഹരേ
ശാന്തഗംഭീരമാം നേത്രദ്വയങ്ങളിൽ
കാണുന്നു എന്നെ ഞാൻ നിൻ പ്രതിബിംബമായ്
തത്ത്വമസി തത്വo ഉദിയ്ക്കുന്നതോ മിഴിയിൽ?
എന്നിലെ ദൈവത്തെ അറിയുന്നതോ ഞാൻ?
ഈശ്വരനായ് സ്വയം മാറുന്നതോ ?!!
ഖൃതം = നറുനെയ്യ്
KrishnaKripa 11-23-22