പുത്തൻ വീട്ടിൽ പാർക്കാനായി പുതിയൊരു വീട് പണിയേണം
എന്നാൽ എന്നുടെ കാര്യം വേറെ എന്നും പുത്തൻ വീടാണ്
എന്നും പുത്തൻ വീടാണ്
നിത്യവും ഓരോ പുതിയ ഭവനം കിട്ടുമെനിക്ക് കുടിയേറാൻ
ഇന്നലെ നല്ല മാളികയെങ്കിൽ ഇന്നൊരു ചെറിയ കുടിലതുപോൽ
നാളേക്കുള്ളതും കോട്ടയും കൊത്തലവും മറ്റന്നാളോ കൊട്ടാര വും
പല പല വലിയ വീടുകൾ ഇങ്ങനെ പല തരമുണ്ട് നാടുകളിൽ
ഒരിക്കൽ കയറി താമസിച്ചവ പിന്നെയും ഒരിക്കലും ഞാൻ നോക്കില്ല
എന്നും പുതിയ കോട്ടകൾ തീർത്തു ഇങ്ങനെ ഞാൻമിന്നുന്നു
വീടുവെയ്ക്കാൻ പോകും മനുഷ്യർ കൊതിയോടെ എന്നെ നോക്കുന്നു
ഇതുപോലുള്ളത് സ്വന്തമാക്കണം എന്നൊരു പിടിവാശിയുമായി
എങ്കിലും ഇന്നു ഒരു സത്യം പറയാം സങ്കടമാണ് അതു ചൊല്ലീടാൻ
ശ്വാസമെടുക്കാത്തവൻ ഞാൻ
ശ്വാസമെടുക്കാത്തവൻ ഞാൻ അച്ചിൽ വാ ർത്തൊരു മൺകൂടാരം
പണിയും വീടിൻ മുൻവാതുക്കൽ വെച്ചിട്ടു ള്ളൊ രു കളിമൺ രൂപം
പണിയും വീടിൻ മുൻവാതുക്കൽ വെച്ചിട്ടു ള്ളൊ രു കളിമൺ രൂപം
കളിമൺ രൂപം