ആരും മയങ്ങുന്ന പുഞ്ചിരി തൂകുന്ന
കണ്ണന്റെ രൂപമെൻ മുന്നിൽ വേണം!
കൃപാഞ്ചനം ചാർത്തിയ കണ്ണുകളോടെ
ഈ കണ്ണന്റെ രൂപമെൻ മുന്നിൽ വേണം!
ചരണം 1
ചെമ്പട്ട് കോണവും ചാർത്തിക്കൊണ്ടമ്മതൻ
മടിയിൽ പറ്റിപ്പിടിച്ചിരിപ്പൂ മെല്ലെ
… മരതക മാലകൾ മാറിൽ തിളങ്ങുന്നു
അരയിലെ കിങ്ങിണി പൊട്ടിച്ചിരിപ്പൂ…
ചരണം 2
മായക്കണ്ണനാണെന്നമ്മയറിയാതെ
മഞ്ചാടിക്കുരു വാരി കളിപ്പൂ മെല്ലെ…
നിലാവിന്റെ മടിയിലെ തിങ്കളാ പോലെൻ
അമ്മതൻ നെഞ്ചോട് ചേർന്നിരിപ്പൂ…
ചരണം 3
പാൽമണം മാറാത്ത ചുണ്ടിലെ പുഞ്ചിരി
പാരിലെ ദുഃഖങ്ങൾ മാറ്റിടുന്നു.
.. കൃപാഞ്ചനം ചാർത്തിയ കണ്ണുകളോടെ
ഈ കണ്ണന്റെ രൂപമെൻ മുന്നിൽ വേണം!