മാറോടു ചേർത്തു ഞാൻ കണ്ണുകൾ മൂടി
ഹൃദയത്തിൻ താളം നിന്നോടലിഞ്ഞു
പ്രണയത്തിൻ മഷി കൊണ്ടു ഞാൻ എഴുതുന്നു നിൻ നാമം എൻ മാറിൽ എന്നും
അറിയാതെ നിൻ ശ്വാസം എന്നിൽ നിറഞ്ഞു
മാറോടു ചേർത്തു ഞാൻ കണ്ണുകൾ മൂടി
ഞാൻ കണ്ണുകൾ മൂടി
പൂവൊന്നു പൂക്കും പൊൻവെയിൽ നാളത്തിൽ
കണ്ണിൽ കൺമഷി ചാർത്തി നീ നിന്നു
പൂവൊന്നു പൂക്കും പൊൻവെയിൽ നാളത്തിൽ
കണ്ണിൽ കൺമഷി ചാർത്തി നീ നിന്നു
മാറത്തു ചാഞ്ഞു നിൻ ചൂടറിഞ്ഞുറങ്ങാൻ
മോഹങ്ങൾ നെഞ്ചിൽ തുളുമ്പി നിന്നു
മാറത്തു ചാഞ്ഞു നിൻ ചൂടറിഞ്ഞുറങ്ങാൻ
മോഹങ്ങൾ നെഞ്ചിൽ തുളുമ്പി നിന്നു
തുളുമ്പി നിന്നു
മാറോടു ചേർത്തു ഞാൻ കണ്ണുകൾ മൂടി
ഹൃദയത്തിൻ താളം നിന്നോടലിഞ്ഞു
മാറോടു ചേർത്തു ഞാൻ കണ്ണുകൾ മൂടി
(ഉം…)
എന്നുള്ളിൽ ഏതോ മന്ത്രമായ് മാറിയ
നിൻ പേരു മാത്രമെൻ ഉള്ളിൽ നിറഞ്ഞു
എന്നുള്ളിൽ ഏതോ മന്ത്രമായ് മാറിയ
നിൻ പേരു മാത്രമെൻ ഉള്ളിൽ നിറഞ്ഞു
ഉള്ളിൽ തുടിച്ചതും ചുണ്ടിൽ പടർന്നതും
ചേർത്തു ഞാൻ മംഗല്യ ചാർത്തായ് മാറ്റി
ഉള്ളിൽ തുടിച്ചതും ചുണ്ടിൽ പടർന്നതും
ചേർത്തു ഞാൻ മംഗല്യ ചാർത്തായ് മാറ്റി
ചാർത്തായ് മാറ്റി
മാറോടു ചേർത്തു ഞാൻ കണ്ണുകൾ മൂടി
ഹൃദയത്തിൻ താളം നിന്നോടലിഞ്ഞു
മാറോടു ചേർത്തു ഞാൻ കണ്ണുകൾ മൂടി
ഹൃദയത്തിൻ താളം നിന്നോടലിഞ്ഞു
ഹൃദയത്തിൻ താളം നിന്നോടലിഞ്ഞു
ഹൃദയത്തിൻ താളം നിന്നോടലിഞ്ഞു