മാധവ മാനസ മഞ്ജുള രാധികേ…
മാഞ്ഞുപോകാത്തൊരെൻ പ്രണയഭാവമേ…
മുരളിയിലൂറുമീ ഗീതങ്ങളൊക്കെയും…
നിന്നോടുള്ളൊരു രാഗധാരയല്ലേ…
മായാത്ത നിൻ മന്ദഹാസവും നോക്കി
മാനസച്ചെപ്പിൽ ഒളിച്ചു വെപ്പൂ…ഞാൻ
നിൻ സ്നേഹമില്ലാത്ത നിമിഷങ്ങളോരോന്നും
നോവായ് പെയ്യുമീ വേണുഗീതം…
പ്രണയപ്രവാഹമായ് ശ്രീരാഗഭാവമായ്
അമൃതവർഷിണിയായ് പെയ്തിറങ്ങൂ…
തോരാത്ത മഴയുടെ തീരാത്ത മോഹമായ്
ജീവന്റെയുള്ളിൽ നിറഞ്ഞു നിൽപ്പൂ
യുഗകോടികൾ തോറും മങ്ങാത്ത രാഗമായ്
എൻ നെഞ്ചിൽ വാഴുമീ കാവ്യരൂപമേ…
ഹൃദയ സരസ്സിൽ നീ എന്നുമേ ഓർമ്മയായ്
പ്രണയപുഷ്പമായി ചേർന്നു നിൽക്കൂ..