പൂർവ്വജന്മാർജ്ജിത കർമ്മമല്ലേ ഭൂവിൽ
സുഖദുഃഖ കാരണം സർവ്വ ലോകർക്കും
സൗഖ്യദുഃഖാദികൾ സഹജമേവർക്കും
സംഭവിച്ചീടുന്നു ദിനരാത്രി പോലവേ
ദേഹോഹം എന്ന അവിദ്യയാലേ എന്നിൽ
ദേഹമോഹാദികളേ ‘റുന്ന‘ തറിയാതെ
ദേഹാഭിമാനം ഹേതുവായ് ഞാൻ തീർത്ത
മോഹന ലോകം ദഹിപ്പിയ്ക്കുമോ? ഹരേ!
ആത്മ പ്രസാദമാം ശാന്തി ഞാൻ തേടി
അഖിലാണ്ഡമണ്ഡലം ഒക്കെത്തിരഞ്ഞു
ശോകഹർഷങ്ങളെ വിസ്മരിച്ചീഭൂവിൽ
അറിവിൻറെ ജാലകം മെല്ലെത്തുറന്നിടൂ!!