ഓണത്തുമ്പി ക്കൊപ്പമിരുന്ന്
ഓണപ്പൂക്കൾ ഇറുക്കേണ്ടേ
ഓണപ്പാട്ടിൻ ഓർമ്മകൾ ചേർത്ത്
ഓണപ്പൂക്കളം തീർക്കേണ്ടേ
കൂട്ടുകാരൊത്തു ചേർന്നു പാടിപ്പാടി ആടേണ്ടേ
ഓണനിലാവിൽ കുളിച്ചുനിൽക്കും
തുമ്പപ്പൂവും നുള്ളിയെടു ത്ത്
നമുക്കു പൂക്കളം തീർക്കേ ണ്ടേ
നമുക്കു പൂക്കളം തീർക്കേ ണ്ടേ
മുത്തച്ഛൻ തന്ന കോടി ഭംഗിയോടെ ഉടുക്കേണ്ടേ
മുത്തശ്ശിയമ്മ തന്ന ഓണ സദ്യയുണ്ണേണ്ടേ
ഓർമ്മതൻ മടിയിലെ ഓണത്തപ്പനെ കാണേണ്ടേ
തൃക്കാക്കരപ്പനെ നമ്മൾ ഭക്തിയോടെ
കാണേണ്ടേ
നെയ്യുള്ള മധുരപ്പൂവട ചുട്ടു നമ്മൾ കഴിക്കേണ്ടേ
കൂട്ടു കാരൊത്തു ചേർന്ന് ഓണക്കളികൾ കളിക്കേണ്ടേ
അമ്മതൻ കൈകൊട്ടിക്കളി കണ്ടു നമ്മൾ രസിക്കേണ്ടേ
പുലി ക്കളി മേളം കേൾക്കുമ്പോൾ കുഞ്ഞിപ്പുലിയായ് മാറും ഞാൻ
കുഞ്ഞിപ്പുലിയായ് മാറും
ഓണത്തിൻ ഈ നല്ല നാളിൽ സന്തോഷത്താൽ നിറയേണ്ടേ
മായാത്തൊരീ മധുര ഓർമ്മകൾ ഉള്ളിൽ വന്നു നിറയട്ടെ
കൂട്ടുകാരൊത്തു ചേർന്നു പാടിപ്പാടി ആടേണ്ടേ
ഓണനിലാവിൽ കുളിച്ചുനിൽക്കും മുക്കുറ്റിപ്പൂവേ
കൂട്ടുകാരൊത്തു ചേർന്നു പാടിപ്പാടി ആടേണ്ടേ
ഓണനിലാവിൽ കുളിച്ചുനിൽക്കും മുക്കുറ്റിപ്പൂവേ
പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ!