പല്ലവി
കാർമേഘവർണ്ണമാം തേജസ്സതെന്നെയും കാണുന്നു മുൻപിൽ തെളിഞ്ഞു;
കാരിരുൾ നീക്കുന്ന പൂവണ്ണമേനിയാൽ പീയൂഷമെന്നിൽ തുളുമ്പി!
അനുപല്ലവി
കൗമാരവൗവനച്ചാർത്തണിഞ്ഞീടുന്ന ദിവ്യമാം രൂപം തിളങ്ങി;
പരമസുഖത്തിന്റെ അമൃതതുടർവഴി പുളകത്താൽ മേനി കുളിർത്തു!
ചരണം
നാരദാദികളായ മഹർഷിമാരെല്ലാം ചുറ്റിനും ഭക്തിയോടെത്തി;
തേജസ്സുചൊരിയുന്ന സുന്ദരിമാരെപ്പോൽ ഉപനിഷത്തുകളും വാഴ്ത്തി!