മനസ്സാകും മാനസ-സരസ്സിൽ തെളിയും
മാനസ ചിന്തകൾ-ക്കൊരു സ്വാഗതം!
കനകത്തൂലിക-യാൽ കളകാഞ്ചിവൃത്തത്തിൽ
ഒരുക്കി ഏടുത്തൊരു ഭാവുകത!
ജന്മജന്മാന്തര പരിഭവങ്ങൾ
മാഞ്ഞുപോം , സഖേ, അതി വേഗത്തിൽ;
കരളിലെ നൊമ്പര-പൂവുകൾ പോലും
മനോഹരമായി പൂത്തുലയുന്നു
അനശ്വരമാം എൻ ആത്മീയതയുടെ
തീർത്ഥജലത്താൽ മനസ്സിന്നുള്ളിൽ
അന്തരംഗം എന്നും കുളിർമയേകി
ആനന്ദമായ് എന്നും തിളങ്ങിടുന്നു
ആയിരത്തൊന്നു കീർത്തനങ്ങളായ്
നാദബ്രഹ്മമായി മാറീടുന്നു;
ഉത്തമരാഗങ്ങൾ താളമൊത്തു പാടി
ഭക്തിനിർഭരമായി തീർന്നിടുന്നു!
മാനവികതയും ധർമ്മവും സത്യവും
ചേർന്നൊരു ഗന്ധർവ്വ-സംഗീതമായി,
ഇവിടെ പിറക്കുന്നു മനോഹരമാം
സുന്ദരമായൊരു പുതിയ ജന്മം!
കൃഷ്ണപ്രിയയെന്ന നാമമതുതാൻ
കൃഷ്ണകൃപയായി മാറിയിടുന്നു;
കൃഷ്ണന്റെ കൃപയാൽ സ്പന്ദിച്ച തൂലിക
നാമസങ്കീർത്തനങ്ങക്ക് ആധാരമായി
കരളിലെ കനൽപോലും കണിമലരാക്കി
മാറ്റുന്ന ദിവ്യമാം അമൃതതുല്യം,
ഈ സുഭാഷിത സുധാനിധിയതുതാൻ
ഹൃദയത്തിലേക്കെന്നും ഒഴുകിവരുന്നു
ഒഴുകിവരുന്നു