New York

Call Us : +1 (516) 589-0669

519-Poorna SWaroopan

- Poorna SWaroopan

by

on

പല്ലവി

1. ബോധമലരുകൾ കോർത്തണിയിപ്പൂ ഞാൻ…
2. പാദപത്മത്തിൽ അർച്ചനയായ് കൃഷ്ണാ…
3. മോഹബന്ധന ഇരുൾ നീക്കിടുവാൻ…
4. ദേഹി നിൻ മുന്നിലായ് ഉരുകുന്നു കൃഷ്ണാ…

അനുപല്ലവി
5. മായയാം നാടക വേദിയിൽ ഞാനീ…
6. ക്ഷണിക വേഷങ്ങൾ ആടിത്തളർന്നു…
7. അഹവും മമതയും മാറ്റീടുവാൻ…
8. അടിയനെ കാത്തു പാലിച്ചീടണേ…
9. വിരഹിയാം ദേഹിയെ തിരയുമീ ജന്മത്തിൽ…
10. അണയാത്ത ദീപമായ് കൂടെ വരേണേ…
ചരണം
11. ‘ഞാനെന്ന’ സത്തയെ ഉള്ളിൽ തിരയുമ്പോൾ…
12. നിദ്രതൻ മടിയിൽ ലയിക്കുന്നു ജീവൻ…
13. തനുവും മനവും മറയുന്ന വേളയിൽ…
14. കനവിലും നീയെന്ന ഭാവം മാത്രം…
15. പൂർണ്ണസ്വരൂപനായ് എന്നിൽ ഉണരൂ…
16. പൂർണ്ണസ്വരൂപനായ് എന്നിൽ ഉണരൂ…