സൃഷ്ടി കർത്താവ് ബ്രഹ്മാവു നീതാൻ
സ്ഥിതി ചെയ്യുന്ന വിഷ്ണുവും നീതാൻ
സംഹാര മൂർത്തി മഹേശനും നീ
ഗുരുനാഥൻ രൂപത്തിൽ വന്നതും നീ
അച്ഛനും അമ്മയും ദൈവവും നീതാൻ
ഗുരുനാഥൻ രൂപത്തിൽ വന്നതും നീതാൻ
അരികെയണഞ്ഞു തുണച്ചീടും നീ
അമൃതുമായെന്റെ അരികിലെത്താം
അരിയിൽ ചെറുവിരലാലെഴുതിയ
വരികൾ അമൃതായ് വഴിവിളക്കായ്
ഗുരുവിൻ സ്നേഹം നിറഞ്ഞ വാക്കുകൾ
കനിവായ് പെയ്തൊരു ബാല്യകാലം
സാക്ഷാൽ പരംബ്രഹ്മം നീയാണെല്ലോ
സത്യത്തിൻ പാതയിൽ കാത്തതും നീ
ഗുരുവേ നിനക്കായ് പ്രണമിക്കുന്നു
കരുണയായിടാൻ കൂടെയുണ്ടാകൂ