New York

Call Us : +1 (516) 589-0669

500-Shiva shakthi

- Shiva shakthi

by

Sathish menon

on

Adana
ശിവനും ശക്തിയും താനെന്ന ബോധം
ചൈതന്യ ധാരയായി പ്രാണ പ്രവാഹമായി
ആത്മചൈതന്യത്തിന്റെ നിർവൃതി തൻ ഒഴുക്കിൽ
അനന്തമായൊരു പ്രപഞ്ചമായി ഞാൻ
ജന്മജന്മാന്തരങ്ങൾ കാത്തുനിന്നു ഈ
ദിവ്യമാം മാനവ ജന്മം നേടാൻ
സത്യം വിളക്കുമേ ധർമ്മത്തിൻ ദീപങ്ങൾ
പുണ്യമാം ഭൂമിതൻ  സുകൃതങ്ങളായി
ഭേദചിന്തകൾക്കുമതീതമായി വളർന്നു
അദ്വൈതമാം എന്റെ ജീവസ്വരൂപം
ദേശകാലങ്ങൾക്കപ്പുറമുള്ള യാഥാർത്ഥ്യം
ഉയരട്ടെ ലോകത്തിൽ മന്ത്രഘോഷങ്ങളായി