ചിദാനന്ദരൂപം
ചിന്തയിലെന്നും വിരുന്നുവരാറുള്ള
ചിദാനന്ദരൂപാ, ചൈതന്യ മൂർത്തേ
ശിലയിലൊളിയ്ക്കും നിൻ ദിവ്യ ചൈതന്യം
പ്രതിഷ്ഠിയ്ക്കും ദേവനായ് എൻ ഹൃദയ ക്ഷേത്രേ
കത്തിജ്ജ്വലിയ്ക്കും ജീവിത വ്യഥയിലും
വാടാതെ തണലേകാൻ താങ്ങായ് വന്നു നീ
സാനന്ദം കളിയാടും പൈതലിൻ പൂങ്കവിൾ പോൽ
ഉണരൂ നീ എന്നിൽ ഉത്സവലഹരിയായ്
വേദാർത്ഥസാരമാം ദിവ്യ പ്രഭാവമേ
സൃഷ്ഠിവൈഭവത്തിൻ ഭാഗ്യതാരകം നീ
സർവ്വ രൂപങ്ങളും നാമങ്ങളും നിന്നിൽ
ലയിച്ചലിഞ്ഞില്ലാതെ നീ മാത്രമാകും
KrishnaKripa 06-30-22