New York

Call Us : +1 (516) 589-0669

498-Swararaga mala

- Swararaga mala

by

Sathish menon

on

Nalinakanthi

  1. അലയായി ഒഴുകുമൊരാ നാദബിന്ദുവിൽ
2. അണയുo നിൻ പുണ്യമാം തിരുമുടിമാല!
3. ഭക്തി കവിയുന്ന തുളസിപ്പൂവിതളിൽ
4. ജ്ഞാനമാം തീർത്ഥം തളിച്ചൊരു മാല!

1. രാഗവും താളവും ഹൃദയത്തിൽ ചേർത്തു
2. ശ്രുതിയാൽ മെനഞ്ഞൊരു ദിവ്യമാം മാല!
3. ചുമന്നു തുടുത്തൊരു തെച്ചിപ്പൂ മൊട്ടുകളാൽ
4. നെഞ്ചിൽ പെയ്യുമൊരു അമൃതമാം ധാര!

1. അക്ഷരപ്പൂക്കളിൽ അറിവിന്റെ മധുരം
2. ആത്മാവിൻ ഭക്തിയാൽ തീർത്തൊരു ഗീതം!
3. കേൾക്കുംതോറും എന്നിൽ ആനന്ദം നിറയും
4. സംഗീത സാന്ദ്രമാം സ്വരരാഗ മാല!