ഗുരുനാഥാ നിൻ മുന്നിൽ ഞാൻ…
ഉരുകുന്നു ജ്ഞാനപ്പൊരുളായി… (2)
പലപല ജന്മം കാത്തുവെച്ചൊരെൻ…
കരളിലെ കൂരിരുൾ നീക്കിടുവാൻ…
ചരണം 1
ഗുരുവേ നീയെന്ന പരമാം ജ്യോതിസ്സ്…
ഗുരുവേ നീയെന്ന പാവന പുണ്യം… (2)
മാതാവും താതനും കാട്ടിത്തന്നൊരു…
ദൈവവുമല്ലയോ സദ്ഗുരുവേ…
ചരണം 2
ദൈവവും ഗുരുവും മുന്നിൽ നിൽക്കുമ്പോൾ…
വന്ദേ ഗുരുപാദം ചൊല്ലിടുന്നു ഞാൻ… (2)
അജ്ഞാനമാകുന്ന കൂരിരുൾ നീക്കുവാൻ…
വിജ്ഞാന താരകമായി വന്നൂ…
ചരണം 3
ബ്രഹ്മാവും വിഷ്ണുവും ഈശനുമായി നീ…
പരബ്രഹ്മ മൂർത്തിയായ് വിളങ്ങീടുന്നു… (2)
ജ്ഞാനശലാകയാൽ കണ്ണുകൾ തുറക്കുവാൻ…
വീഴുന്നു നിൻ പാദതാരിൽ എന്നും…