New York

Call Us : +1 (516) 589-0669

492-Dheenabandhu

- Dheenabandhu

by

Sathish menon

on

ധർമ്മരൂപം ദീനബന്ധു
അയോധ്യയിൽ വാഴും ദേവാ
ശരത്കാല ചന്ദ്രികാ പോൽ എൻ
രാമനെ കണ്ടോ നീ?
ധർമ്മരൂപം ദീനബന്ധു
അയോധ്യയിൽ വാഴും ദേവാ
ശരത്കാല ചന്ദ്രികാ പോൽ എൻ
രാമനെ കണ്ടോ നീ?
നവരത്ന മണ്ഡപത്തിൽ
തുളസിതളുകൾ വിതറി
മലർ മെത്ത പോലെ നിനക്കായ്
രാമനുക്കേ വിരുതു വെപ്പേൻ
നിനവിലും കനവിലും
നിനക്കായ് പൂമാല കോർക്കും
വാടാമാൽ കണ്ണീർതുള്ളിയാൽ
നനച്ചു കാത്തിരിപ്പൂ ഞാൻ
നിനവിലും കനവിലും
നിനക്കായ് പൂമാല കോർക്കും
വാടാമാൽ കണ്ണീർതുള്ളിയാൽ
നനച്ചു കാത്തിരിപ്പൂ ഞാൻ
മനത്തിൻ മണിദീപം
അണയും വേളയിലും
വരുമെന്നു നിത്യവും
നിനയ്ക്കും ഞാൻ എൻ രാമാ
രാമനാമം സുഗന്ധമായ്
നിനക്കായ് പൂമാല കോർക്കും
വാടാമാൽ കണ്ണീർതുള്ളിയാൽ
നനച്ചു കാത്തിരിപ്പൂ ഞാൻ
രാമനാമം സുഗന്ധമായ്
നിനക്കായ് പൂമാല കോർക്കും
വാടാമാൽ കണ്ണീർതുള്ളിയാൽ
നനച്ചു കാത്തിരിപ്പൂ ഞാൻ
രാമാ നിൻ തിരുദർശനം
ഏറെ കൊതിക്കുന്നു ഞാൻ
ഒരു നിമിഷം നിൻ മുഖം
കൺകുളിർക്കെ കാണേണം
രാമാ നിൻ തിരുദർശനം
ഏറെ കൊതിക്കുന്നു ഞാൻ
ഒരു നിമിഷം നിൻ മുഖം
കൺകുളിർക്കെ കാണേണം
സരയൂ തീരത്തിൻ അക്കരെ
അനുദിനം മിഴികൾ നട്ടു
കാത്തിരിപ്പൂ ഞാൻ
മിഴികൾ നട്ടു കാത്തിരിപ്പൂ ഞാൻ