New York

Call Us : +1 (516) 589-0669

491-Aravindha padham

- Aravindha padham

by

Sathish menon

on

vidu
സൗന്ദര്യമുള്ള പാരമാർത്ഥിക ലോകത്തിന്നു
സൗഭാഗ്യമേകുവാൻ രാധാ സഖിയോടും
സൗമ്യനായ്‌യിരിക്കുന്ന കൃഷ്ണന്റെ അരവിന്ദ പാദം
സൗമ്യനസ്സായ് ഞാനിതാ വന്ദിക്കുന്നു
 
കർമ്മബന്ധങ്ങളില്ലായ് നിർമ്മലമായ് തുന്നി
കരുണാ സാഗര മോക്ഷത്തിലാറാടി
ശർമ്മദനായിട്ടുള്ള കൃഷ്ണാ നിൻ ചരണ
ശർമ്മദ സുഖം പൂക ഭക്തിയാൽ വരും ഞാൻ
മായാവിചാരങ്ങൾ നീങ്ങി മനമുടൻ
ആയാസമില്ലാതെ മോഹം വെടിഞ്ഞു ഞാൻ
സ്നേഹസ്വരൂപനായ് വാഴും ഭഗവാനേ
മോക്ഷാർത്ഥമായ് നിൻ പാദത്തിൽ വരും ഞാൻ
 നിൻ പാദത്തിൽ വരും ഞാൻ
പാദത്തിൽ വരും ഞാൻ