New York

Call Us : +1 (516) 589-0669

-49-HridayaSpandhanam

- HridayaSpandhanam

by

Sathish menon

on

Chakravakam

ക്ഷണികജീവിത  നൗകയിലേറി ഞാൻ

തപശാന്തി ചേർക്കും തീരങ്ങൾ തേടി

ധാർമ്മിക രശ്മികൾ ചൊരിയുമീ സന്ധ്യയിൽ

തിരയുന്നു നിന്നെ ഞാൻ യമുനാതടങ്ങളിൽ

 

മധുരമാം താരാട്ടിൻ തേനൊലി സ്വരങ്ങൾ

പൂങ്കുയിൽ പാടി പുകഴ്തുന്ന നേരം

മോഹന നർത്തനം പാടി നീ ആടുമ്പോൾ

മമ മനസ്സിൽ നിന്നും മായാതെ മാധവാ

 

ഒരു ദിവ്യ സുന്ദര പ്രതിഭാ പ്രഭാവമേ

കാന്തിയായ് ശാന്തിയായ് മംഗളജ്യോതിസ്സായ്

പാൽനിലാവായ് നീ അരികിലണയുമ്പോൾ

മാമക ഹൃദയ സ്പന്ദനം നിലയ്ക്കുമോ ?!