New York

Call Us : +1 (516) 589-0669

487-Dhashapushpam

- Dhashapushpam

by

Sathish menon

on

Kalyany
പാൽക്കടൽ അന്നു കടഞ്ഞൊരു വേളയിൽ 
പാരിൽ വിളങ്ങിയ  ദേവന്മാരും
 പാൽക്കടൽ അന്നു കടഞ്ഞൊരു വേളയിൽ
പാരിൽ വിളങ്ങിയ  ദേവന്മാരും
പാലാമൃതൂ തന്റെ പുണ്യകണങ്ങളാൽ
പാരിൽ മുളച്ചിതാ
ദശ  പുഷ്പങ്ങൾ
പാലാമൃതൂ തന്റെ പുണ്യകണങ്ങളാൽ
പാരിൽ മുളച്ചിതാ
ദശ  പുഷ്പങ്ങൾ
പാരിൽ മുളച്ചിതാ ദശപുഷ്പങ്ങൾ
 കതിരവൻ ഇഷ്ടമാം കറുകപ്പുല്ലും
കമലകണ്ണൻ തനോ
വിഷ്ണുക്രാന്തി
കതിരവൻ ഇഷ്ടമാം കറുകപ്പുല്ലും
കമലകണ്ണൻ തനോ
വിഷ്ണുക്രാന്തി
പാർവതി ദേവിതൻ ജീവസഖിയായി
 പാരിൽ വിളങ്ങുന്നു മുക്കുറ്റിയും
പാർവതി ദേവിതൻ ജീവസഖിയായി
 പാരിൽ വിളങ്ങുന്നു മുക്കുറ്റിയും
പാരിൽ വിളങ്ങുന്നു മുക്കുറ്റിയും
ബ്രഹ്മാവിൻ ഇഷ്ടമാം ഉഴിഞ്ഞ ചെടിയും
ഭദ്രയാം കാളിതൻ
കയ്യോന്നിയും
ലക്ഷ്മി സ്വരൂപിയാം നിലപ്പനയും
യമധർമ്മ സഖിയായ
ചെറൂളയും
യമധർമ്മസഖിയായ ചെറൂളയും
 
മുരുകന്റെ  തോഴനാം മുയൽച്ചെവിയൻ
 ഭൂമിയിൽ നന്മ ചൊരിഞ്ഞു നടക്കും
ആനമുഖൻ പ്രിയ തിരുതാളിയും
ആദിശിവൻ  പൂവാംകുറുനിലയും
ആദിശിവൻ  പൂവാം കുറുനിലയും
പത്തു പുഷ്പങ്ങളും
നെറുകിൽ ചൂടി
ഭക്തിയോടെ നാം സ്തുതിച്ചിടേണം
പത്തു പുഷ്പങ്ങളും
നെറുകിൽ ചൂടി
ഭക്തിയോടെ നാം സ്തുതിച്ചിടേണം
ആടിമാസത്തിങ്കൽ ഐശ്വര്യമേകുവാൻ
ആടിമാസത്തിങ്കൽ ഐശ്വര്യമേകുവാൻ
ദശപുഷ്പഗീതങ്ങൾ
 പാടിടേണം
നമ്മൾ ദശപുഷ്പ ഗീതങ്ങൾ പാടിടേണം
നമ്മൾ ദശപുഷ്പം സമോദം ചൂടിടേണം
    ദശപുഷ്പം ചൂടിടേണം!