New York

Call Us : +1 (516) 589-0669

485-Peeli

- Peeli

by

Sathish menon

on

Neelambari
പീലി  എന്നുള്ളൊരാ. രണ്ടക്ഷരം
സ്നേഹമെന്നൊരാ  രണ്ടക്ഷരം പോൽ 
അനശ്വരമായിതാ… നിഷ്കളങ്കമായി,
നിഷ്കാമമായ് എന്നിൽ… നിറയുന്നുവോ
മനമുരുകീടും  നിൻ സ്നേഹലഹരി,
എന്നിലായ്  രാഗം ഉണർത്തീടവേ
നിൻ വിരൽത്തുമ്പിലേ  മുരളികയായി ,
ഒരുപാടു നാദങ്ങൾ… പൊഴിച്ചീടവേ..
മണിനൂപുര ധ്വനി … മീട്ടി മീട്ടി… നീ 
എന്നെ  ഒരു ഗാന-…  കോകിലമാക്കി 
അഗാധമാം സംഗീത സാഗരത്തിൽ
തീർത്ഥമായ്    മാറവേ    ശംഖായ് നീ