
Sayoojyam
സായൂജ്യംLink (AI-F),Link(AI_Duet)(Chakravakam)
നേദിയ് ക്കും ഞാൻ എൻ സുഖങ്ങളെല്ലാം
ചോദിയ് ക്കും ഞാൻ കൃപാവരങ്ങളായി
സുഖദുഃഖമിശ്രിത ജീവിതത്തിൽ
നിൻ കൃപയ്ക്കായി ഞാൻ കാത്തുനിൽക്കാം
ഒരു ദ്വാരപാലകൻ എന്നപോലെ
നേദിയ് ക്കും ഞാൻ എൻ സുഖങ്ങളെല്ലാം
ചോദിയ് ക്കും ഞാൻ കൃപാവരങ്ങളായി
സുഖദുഃഖമിശ്രിത ജീവിതത്തിൽ
നിൻ കൃപയ്ക്കായി ഞാൻ കാത്തുനിൽക്കാം
ഒരു ദ്വാരപാലകൻ എന്നപോലെ
ഭസ്മമാക്കൂ കണ്ണാ മോഹങ്ങളൊക്കെയും
സൂര്യനെ പുണരുന്ന രാത്രിപോലെ
ഭസ്മമാക്കൂ കണ്ണാ മോഹങ്ങളൊക്കെയും
സൂര്യനെ പുണരുന്ന രാത്രിപോലെ
നിഗ്രഹിക്കൂ കണ്ണാ ആഗ്രഹമത്രയും
വിഗ്രഹമായി ഞാൻ ഉയർന്നിടട്ടെ
നിഗ്രഹിക്കൂ കണ്ണാ ആഗ്രഹമത്രയും
വിഗ്രഹമായി ഞാൻ ഉയർന്നിടട്ടെ
വിഗ്രഹമായി ഞാൻ ഉയർന്നിടട്ടെ
ദുഃഖമോരീശ്വര കൃപയല്ലോ കൃഷ്ണാ
സുഖമൊരു ദുഃഖത്തിൻ നിഴൽ മാത്രവും
ദുഃഖമോരീശ്വര കൃപയല്ലോ കൃഷ്ണാ
സുഖമൊരു ദുഃഖത്തിൻ നിഴൽ മാത്രവും
അറിയാതെ പോയി ഞാൻ നിൻ മാഹാത്മ്യം
അജ്ഞാനമകറ്റാൻ ഞാൻ ജപിച്ചിടട്ടെ കൃഷ്ണാ
എന്നും നിൻ പാദപത്മം തൊഴുതിടട്ടെ
അറിയാതെ പോയി ഞാൻ നിൻ മാഹാത്മ്യം
അജ്ഞാനമകറ്റാൻ ഞാൻ ജപിച്ചിടട്ടെ കൃഷ്ണാ
എന്നും നിൻ പാദപത്മം തൊഴുതിടട്ടെ
ആമോദത്തോടെ ഞാൻ ചൊല്ലുന്ന നാമങ്ങൾ
ഒരു ജപമാലയിൽ കോർത്തിണക്കാം
ആമോദത്തോടെ ഞാൻ ചൊല്ലുന്ന നാമങ്ങൾ
ഒരു ജപമാലയിൽ കോർത്തിണക്കാം
അനുഗ്രഹവർഷം നീ ചൊരിയുമെങ്കിൽ കൃഷ്ണാ
ഒരു ജന്മ സായൂജ്യം വരങ്ങളായി
അനുഗ്രഹവർഷം നീ ചൊരിയുമെങ്കിൽ കൃഷ്ണാ
ഒരു ജന്മ സായൂജ്യം വരങ്ങളായി
ഒരു ജന്മ സായൂജ്യം വരങ്ങളായി
[Chorus]
നേദിക്കും ഞാൻ എൻ സുഖങ്ങളെല്ലാം
ചോദിക്കും ഞാൻ കൃപാവരങ്ങളായി
സുഖദുഃഖമിശ്രിത ജീവിതത്തിൽ
നിൻ കൃപയ്ക്കായി ഞാൻ കാത്തുനിൽക്കാം
ഒരു ദ്വാരപാലകൻ എന്നപോലെ
നേദിക്കും ഞാൻ എൻ സുഖങ്ങളെല്ലാം
ചോദിക്കും ഞാൻ കൃപാവരങ്ങളായി
സുഖദുഃഖമിശ്രിത ജീവിതത്തിൽ
നിൻ കൃപയ്ക്കായി ഞാൻ കാത്തുനിൽക്കാം
ഒരു ദ്വാരപാലകൻ എന്നപോലെ
Krishna Kripa 07-05-26