1. കുഞ്ഞായ് എനിക്കൊന്നു പുറകോട്ടു പോകണം
2. കാലത്തിൻ പടവുകൾ മെല്ലെ കയറണം…
3. മധുരമാം ഓർമ്മകൾ മാടി വിളിക്കുമ്പോൾ
4. കളിക്കൂട്ടുകാരനെ ചേർത്തു പിടിക്കണം…
5. ഒപ്പം നടക്കുവാൻ നീയുമുണ്ടാകണം
6. നെഞ്ചിലെ കൂട്ടുകാരൻ കുട്ടിക്കുറുമ്പാ… 
7. കുന്നുമ്മലകളും കണ്ടു നടക്കണം
8. പച്ച വിരിപ്പിട്ട പാടത്തോടണം…
9. പൂരപ്പറമ്പിലെ താളമായ് മാറണം
10. ഇലത്താളം കൊട്ടണം കുട്ടിക്കുറുമ്പാ… 
11. പൂരനടുവിലെൻ കുഞ്ഞായ് എനിക്കാ നിൻ
12. കൈകൾ വിടർത്തും താളം രസിക്കണം…
13. ഓർമ്മകൾ തങ്ങുന്ന ആ മണൽത്തിട്ടയിൽ
14. മണലുവാരിയെറിഞ്ഞു കളിച്ചു രസിക്കണം…
15. നീരുള്ള പുഴയുടെ കുളിരുള്ള മാറിൽ
16. ആവോളം നമ്മൾ നീന്തി തുടിക്കണം..