New York

Call Us : +1 (516) 589-0669

480-Rajeevanetran

- Rajeevanetran

by

Sathish menon

on

കണ്ണാ നിൻ കാലൊച്ച കേൾക്കുവാൻ… കാതോർത്തു ഞാനിരിപ്പൂ എന്നും…
കരകവിഞ്ഞൊഴുകുമീ യമുനതൻ ഓളങ്ങൾ… കവർന്നുവോ നിൻ മാനസം…
രാവേറെയായിട്ടും പൂത്തുലയും മുല്ലതൻ… മാസ്മര സുഗന്ധമോടെ…
രാക്കുയിൽ പാടിയിട്ടും രാജീവനേത്രാ നീ… വരാത്തതെന്തേ മുന്നിൽ…
ഓടിക്കയറിയും ചാടിയിറങ്ങിയും… ചാഞ്ചാടിയാടിയാ കടമ്പിൻ കൊമ്പിൽ…
കുട്ടിക്കുറുമ്പുകൾ കാട്ടിയ കഥകളെല്ലാം… യമുന പറഞ്ഞു തന്നു മന്ദമായ്…
മധുചഷകം നിറച്ചെന്റെ നെഞ്ചിലീ വിരഹാഗ്നി… തന്നതെന്തേ കണ്ണാ…
നീലാംബരി രാഗ മധുരിമ ചോരാതെ… പാടും നിൻ മുരളി രാഗം മറന്നുവോ?
കരകാണാക്കടലല പോലെൻ മനസ്സിതിൽ… വിരഹാഗ്നി എരിയുകയായ് രാവിലും…
നിൻ കരളിലെ കവിതയിൽ ലയിക്കുവാൻ… ഞാൻ നിൻ രാഗമായ് മാറാം കണ്ണാ…
മായാവിളക്കായ് നീ അകലെ മറയുമ്പോൾ… എൻ മാനസം വിങ്ങുകയായ് നോവിലും…
ശ്യാമാംബരത്തിൽ നീ മറഞ്ഞുവോ കണ്ണാ… എൻ പ്രാണന്റെ പ്രാണനല്ലേ നീയെന്നും…