New York

Call Us : +1 (516) 589-0669

479-Amritha varshini

- Amritha varshini

by

Sathish menon

on

Adana

1. നീലാംബരിതൻ   സ്നേഹത്തലോടലിൽ,
2. താരാട്ടുപാട്ടിൻ മധുരമാം താളത്തിൽ.
3. രാത്രിമഴ പെയ്തു പച്ചിലത്താളിൽ വീഴവേ,
4. രാഗാർദ്രമായ് ഒഴുകുന്നു സംഗീത ധാര.

5. ഷഹാന തൻ കാരുണ്യ ഭക്തി തഴുകവേ,
6. ഉണർത്തുപാട്ടിൻ ഈണത്തിൽ ഉണരൂ പുലരിയിൽ.
7. പൊൻപൂവിൻ ഇതളുകളിൽ അരുണിമ പടരവേ,
8. പുതുമഴയായ് പെയ്യുന്നു പുണ്യ സംഗീത ധാര.

9. തോരാത്ത മാരിതൻ തീരാത്ത മോഹമായ്,
10. രാഗസുധാരസ ലഹരിയിൽ മുഴുകവേ.
11. മധുരസം നുകരുമാ അമൃതവർഷിണിയായ്,
12. മണ്ണിലും വിണ്ണിലും നിറയട്ടെയീ നാദമായ്!