New York

Call Us : +1 (516) 589-0669

475-Mrithyu

- Mrithyu

by

Sathish menon

on

Neelambari
മരണം  വന്നു വിളിയ്ക്കുന്ന  നേരത്ത്
മടിയാതെ  പോകുവാൻ  കാക്കണം നീ
അരികത്തു  വന്നെന്നെ  കൂടെ കൂട്ടുവാൻ
മടി കാട്ടരുതെൻ്റെ  കണ്ണനുണ്ണി
പോകും വരെ എൻ വിളക്കു കൊളുത്താനും
പൂജകൾ ഒന്നൊന്നായ്  ചെയ്തിടാനും
മാലകൾ അനവധി ച്ചാർത്തി കാണാനും
മായാതെ എൻ മുന്നിൽ തെളിഞ്ഞിടേണം
പഞ്ചാരപ്പായസം ഒരുക്കി വയ്ക്കാം
നെയ്യപ്പം ചുട്ടു നിറച്ചു വയ്ക്കാം.
പൈമ്പാൽ കറന്നു ഞാൻ കാച്ചി വയ്ക്കാം
വെണ്ണയും  ഉറതൈരും  പകർന്നു വയ്ക്കാം.
മരണം വന്ന് വിളിയ്ക്കുന്ന നേരത്ത്
മായകൾ കാട്ടി വലയ്ക്കരുതേ….എന്നെ-
കൂടെ കൂട്ടുവാൻ  മടിക്കരുതേ….
കാണാത്ത ഭാവത്തിൽ  മറയരുതേ….
കാൽക്കീഴിൽ  ഞാൻ  വന്നടിഞ്ഞിടാമേ….