New York

Call Us : +1 (516) 589-0669

473-Kannante gopikamar

- Kannante gopikamar

by

Sathish menon

on

Shudha saranga
വേണുഗാനം കേൾക്കാൻ വന്നൊരു
ഗോപികമാരെ ചൊന്നാലും
വേണുവുമായി ഉണ്ണിക്കണ്ണൻ
വേഗം വേഗം വന്നിടുമോ
ഒപ്പം ചേർന്നവൻ നിന്നിടുമോ ?
രാസലീലയാടാം എന്നവൻ
രാവിൽ വന്നു പറഞ്ഞെന്നോ ?
എന്തൊരു ഭംഗി എന്തു തിളക്കം നിങ്ങടെ
നീൾമിഴി ക്കോണുകളിൽ ലജ്ജ
പുരണ്ടൊരു കണ്ണുകളിൽ
ആടിപ്പാടാൻ ഓടിവന്ന കന്യകമാരെ പറയൂ
ചമഞ്ഞൊരുങ്ങാൻ നിങ്ങളിന്നും
മറന്നുപോയെന്നോ?
തിടുക്ക മോടെ വന്നിടുവാൻ ആയി മടിച്ചതാണെന്നോ ?
ആടിപ്പാടാൻ ഓടിവന്ന കന്യകമാരെ പറയൂ
കോപം കൊണ്ട് തുടുക്കും കണ്ണൻ്റെ
ചന്തം കാണാനോ ?
കണ്ണൻ തൊട്ടാൽ  കുബ്ജയെപ്പോലെ സുന്ദരിയാകാനോ?
വേണുഗാനം കേൾക്കാൻ .