New York

Call Us : +1 (516) 589-0669

469-Chovvallur sannidhiyil

- Chovvallur sannidhiyil

by

Sathish menon

on

Shankarabharanam
ചൊവ്വല്ലൂർ ദേശത്തെ കാത്തു രക്ഷിയ്ക്കുന്ന
ശ്രീ മഹാദേവനെ കൈതൊഴുന്നേൻ
തിരുജടയിൽ  കുടികൊള്ളും ഗംഗാദേവിയെ
അടിമുടി ഞാനിതാ കുമ്പിടുന്നേൻ
തിരുനെറ്റിയിൽ തിളങ്ങും തൃക്കണ്ണും തൊഴുന്നേൻ
മണി നാഗമിഴയുന്ന മണികണ്ഠം തൊഴുന്നേൻ
തൃക്കയ്യിലേന്തിയ കടുംതുടി തൊഴുന്നേൻ
ശ്രീലകത്തൊളി ചിന്നും പിൻവിളക്കും തൊഴുന്നേൻ
ഞൊറിവെച്ചു ചാർത്തിയ ചെമ്പട്ടു തൊഴുന്നേൻ
തിരുമാറിൽ തിളങ്ങുന്ന താലിയും തൊഴുന്നേൻ
മംഗള രൂപിണിയാം പാർവതിയെ തൊഴുന്നേൻ
നെടുമംഗല്യം തരും  ദേവിയെ കൈ തൊഴുന്നേൻ
കന്നിമൂല സ്ഥാനത്തെ ഗണപതി ഭഗവാനേ
ഒപ്പമുണ്ടാവണേ അപ്പം മൂടാം ഞങ്ങൾ
ശ്രീധർമ്മശാസ്താവേ അടിയങ്ങൾ നേദിക്കാം
അപ്പവും അടയും മതിവരുവോളം
വള്ളിമണാളാ   ശ്രീ മുരുകാ വാ !  വാ …..
ഉള്ളിൽക്കൊണ്ടു വിളങ്ങുക വേൽമുരുകാ …….
വേലായുധാ  നിൻ കാരുണ്യമെപ്പോഴും
വേണ്ടുവോളം തരൂ കാർത്തികേയാ …..
.പന്ത്രണ്ട് രാശിയിലും നിറഞ്ഞു നിൽക്കും
നവഗ്രഹങ്ങളെ അനുഗ്രഹിയ്ക്കൂ
അടിയങ്ങൾ പാവങ്ങൾ അറിവില്ലാ-
പൈതങ്ങൾ അരുമക്കിടാങ്ങളെ കാത്തിടേണേ…
ശ്രീരാമ ചന്ദ്രനെ സേവ ചെയ്യും ഭഗവാനേ
ശ്രീയെഴും  ഹനുമാനെ സ്തുതിച്ചിടുന്നേൻ
ശ്രീരാമചന്ദ്രനും ആഞ്ജനേയ സ്വാമിയും
എപ്പോഴും ചിത്തത്തിൽ വിളങ്ങിടേണം
സിംഹോദരസ്വാമിയേയും യോഗീശ്വരനേയും
വലം വച്ചു ഞങ്ങൾ പ്രാർത്ഥിക്കുന്നു
ഇടത്തരികത്ത് വാഴും അമ്പാടി മണിക്കുട്ടാ
ഇടംവലം കാക്കണേ ഉണ്ണിക്കണ്ണാ …..
ഈ ഭൂമിയിൽ ജനിച്ചു വളർന്നതും
പൂർവ്വജന്മത്തിന്റെ സുകൃതമല്ലോ…
ചൊവ്വല്ലൂർ ദേശത്തെ കാത്തു രക്ഷിക്കും ദേവാ…
ചന്ദ്രശേഖര ദേവാ നമിച്ചിടുന്നേൻ….