
Chovvallur Sannidhiyil
ചൊവ്വല്ലൂർ സന്നിധിയിൽLink( Shankarabharanam)
====== == == == == ==
ചൊവ്വല്ലൂർ ദേശത്തെ കാത്തു രക്ഷിയ്ക്കുന്ന
ശ്രീ മഹാദേവനെ കൈതൊഴുന്നേൻ
തിരുജടയിൽ കുടികൊള്ളും ഗംഗാദേവിയെ
അടിമുടി ഞാനിതാ കുമ്പിടുന്നേൻ
തിരുനെറ്റിയിൽ തിളങ്ങും തൃക്കണ്ണും തൊഴുന്നേൻ
മണി നാഗമിഴയുന്ന മണികണ്ഠം തൊഴുന്നേൻ
തൃക്കയ്യിലേന്തിയ കടുംതുടി തൊഴുന്നേൻ
ശ്രീലകത്തൊളി ചിന്നും പിൻവിളക്കും തൊഴുന്നേൻ
ഞൊറിവെച്ചു ചാർത്തിയ ചെമ്പട്ടു തൊഴുന്നേൻ
തിരുമാറിൽ തിളങ്ങുന്ന താലിയും തൊഴുന്നേൻ
മംഗള രൂപിണിയാം പാർവതിയെ തൊഴുന്നേൻ
നെടുമംഗല്യം തരും ദേവിയെ കൈ തൊഴുന്നേൻ
കന്നിമൂല സ്ഥാനത്തെ ഗണപതി ഭഗവാനേ
ഒപ്പമുണ്ടാവണേ അപ്പം മൂടാം ഞങ്ങൾ
ശ്രീധർമ്മശാസ്താവേ അടിയങ്ങൾ നേദിക്കാം
അപ്പവും അടയും മതിവരുവോളം
വള്ളിമണാളാ ശ്രീ മുരുകാ വാ ! വാ …..
ഉള്ളിൽക്കൊണ്ടു വിളങ്ങുക വേൽമുരുകാ …….
വേലായുധാ നിൻ കാരുണ്യമെപ്പോഴും
വേണ്ടുവോളം തരൂ കാർത്തികേയാ …..
.പന്ത്രണ്ട് രാശിയിലും നിറഞ്ഞു നിൽക്കും
നവഗ്രഹങ്ങളെ അനുഗ്രഹിയ്ക്കൂ
അടിയങ്ങൾ പാവങ്ങൾ അറിവില്ലാ-
പൈതങ്ങൾ അരുമക്കിടാങ്ങളെ കാത്തിടേണേ…
ശ്രീരാമ ചന്ദ്രനെ സേവ ചെയ്യും ഭഗവാനേ
ശ്രീയെഴും ഹനുമാനെ സ്തുതിച്ചിടുന്നേൻ
ശ്രീരാമചന്ദ്രനും ആഞ്ജനേയ സ്വാമിയും
എപ്പോഴും ചിത്തത്തിൽ വിളങ്ങിടേണം
സിംഹോദരസ്വാമിയേയും യോഗീശ്വരനേയും
വലം വച്ചു ഞങ്ങൾ പ്രാർത്ഥിക്കുന്നു
ഇടത്തരികത്ത് വാഴും അമ്പാടി മണിക്കുട്ടാ
ഇടംവലം കാക്കണേ ഉണ്ണിക്കണ്ണാ …..
ഈ ഭൂമിയിൽ ജനിച്ചു വളർന്നതും
പൂർവ്വജന്മത്തിന്റെ സുകൃതമല്ലോ…
ചൊവ്വല്ലൂർ ദേശത്തെ കാത്തു രക്ഷിക്കും ദേവാ…
ചന്ദ്രശേഖര ദേവാ നമിച്ചിടുന്നേൻ….
സരസ്വതി കൃഷ്ണൻകുട്ടി 06-22-26