New York

Call Us : +1 (516) 589-0669

468-Madhurasneham

- Madhurasneham

by

Sathish menon

on

Neelambari

വൃശ്ചികക്കാറ്റിന്റെ കരുത്താണെൻ അച്ഛൻ,
ചിങ്ങനിലാവിന്റെ സ്നേഹമാണെൻ അച്ഛൻ!
കുളിരേകി തഴുകിയuറക്കുന്നൊരച്ഛൻ,
നെഞ്ചിൽ വെളിച്ചമായ് തിളങ്ങുമെൻ അച്ഛൻ!

പരുപരുത്ത കൈകളിൽ കരുതലാം സ്നേഹം,
അമ്മതൻ മൃദുലമാം വാത്സല്യപ്പൂന്തേൻ!
ഇവരണ്ടും ഒന്നായി നിറയുമെൻ ഉള്ളിൽ,
എന്നെന്നും പൂക്കുന്ന മധുരവസന്തം!

അച്ഛന്റെ സ്നേഹമെൻ നെഞ്ചിലെ മധുരം,
അമ്മതൻ സ്നേഹമോ ജീവന്റെ ഗന്ധം!
സൂര്യനായ് അച്ഛനെൻ ചാരെ വിളങ്ങുമ്പോൾ,
ചന്ദ്രനായ് അമ്മയെന്നുള്ളിൽ തെളിയും!