New York

Call Us : +1 (516) 589-0669

465-Chembarathippo

- Chembarathippo

by

Sathish menon

on

Mughari
നാണിച്ചു നിൽപ്പാണോ ചെമ്പരത്തി പ്പൂവേ
കണ്ണൻ്റെ നായികയായിരുന്നോ നീ , മുജ്ജന്മം
കണ്ണൻ്റെ യെല്ലാമായിരുന്നോ ?
തുളസിപ്പു വായില്ല എന്ന ദുഃഖത്തിലാണോ  നിൻ്റെ –
മിഴികൾ നിറഞ്ഞതും കണ്ണീർ തുടച്ചതും ?
പൂജയ്ക്കെടുക്കാനും മാലയിൽ ചേർക്കാനും
പൂക്കഴുത്ത് ഒരുക്കാനും മുന്നിൽ നീയായിരുന്നു
പോയ് പോയ വസന്തങ്ങൾ ഓർത്തോർത്തു കരയാതെ ,
പോകൂ ഭദ്രതൻ കാൽക്കൽ വീഴൂ
അമ്മ നെഞ്ചോട് ചേർത്ത് നിന്നെ  തഴുകി തലോടും
ഗണപതിക്കെന്നും പ്രിയ തോഴിയാണു നീ
അയ്യപ്പനും സദാ കൂടെ വേണം നീ.
ചെഞ്ചുണ്ട് വിടർത്തി ചിരിച്ചുനിൽപ്പവൾ
എക്കാലവും പൂത്തു തളിർക്കുന്നവൾ-
നിനക്കെന്തിനീ സങ്കടം, എന്തിനീ മൂകത?
കണ്ണനും മുക്കണ്ണനും അമ്മയും അയ്യപ്പനും
രണ്ടല്ല തെറ്റിദ്ധരിക്കല്ലേ കണ്മണി
ഇപ്പാരിടത്തിൽ നിറഞ്ഞവൻ നിൻ കണ്ണൻ
 അരുതരുത്  കരയരുത് നിറയരുത് മിഴികളും
കരയാതെ ചിരിയ്ക്യാൻ പഠിയ്ക്കൂ…. പഠിപ്പിയ്ക്കൂ