കണ്ണടച്ചാലും തുറന്നാലും എന്നുള്ളിൽ
തിങ്ങി നിറഞ്ഞിടും എന്നോ മനക്കണ്ണാ
കാണാൻ കൊതിച്ചു ഞാൻ ഓടിയെത്തിടുമ്പോൾ
കാണാമറയത്തിരുന്നു ചിരിയ്ക്കുന്നുവോ?
കൺമണീ നന്നല്ല ഇക്കളി യേറുന്നു
എന്തിനീ നാട്യങ്ങൾ ചൊല്ലുമോ കൺമണി?
ചിന്തിച്ചതെല്ലാം നിൻ കേളീ വിലാസങ്ങൾ നിന്നെ –
ഓർക്കുന്ന മാത്രയിൽ എന്നേ മറന്നിടും
ആധിയും വ്യാധിയും പാടേ അകന്നിടും
എന്നിട്ടും കണ്ണാ നീ എന്നെ മറന്നുവോ?
എന്നെ മറന്നുവോ കണ്ണനെന്നോർത്തു ഞാൻ
കണ്ണീരിൽ മുങ്ങിതുടിയ്ക്കും. കണ്ണാ –
നീ മാത്രമാണെൻ്റെ ബന്ധുവെന്നും
നീ മാത്രമാണെൻ്റെ തോഴനെന്നും
അറിയില്ലേ കണ്ണാ നിനക്കിപ്പോഴും
–
മതി മതി നാട്യവും നിൻ കള്ളനോട്ടവും.
അരികത്തു വരികെൻ്റെ അമ്പാടി മുത്തേ….
കൺ നിറയെ കൺനിറയെ ഞാൻ ഒന്നു കാണട്ടെ.
മതി വരുവോളം നിൻ നടയിൽ ഞാൻ നിന്നോട്ടെ…